21 -ഡിവിഷനില്‍ കെകെ മാസ്റ്റര്‍ റോഡ് സൈഡ് തകര്‍ച്ച പരിഹരിച്ച് കോണ്‍ഗ്രീറ്റ് ചെയതു.

കെകെ മാസ്റ്റര്‍ റോഡ് കോണ്‍ഗ്രീറ്റ് ചെയ്തു
21 -ഡിവിഷനില്‍ കെകെ മാസ്റ്റര്‍ റോഡ് സൈഡ് തകര്‍ച്ച പരിഹരിച്ച് കോണ്‍ഗ്രീറ്റ് ചെയതു.

 തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ നടത്തിയ പ്രവര്‍ത്തിയിലൂടെ ഗതാഗതം ആശ്വാസമാവും. റോഡിലൂടെ വാഹനഗതാഗതത്തിനു നേരിട്ട തടസ്സങ്ങള്‍ ഇതോടെ ഒഴിവായി. സൈഡ് പ്രൊട്ടക്ഷന്‍, റോഡ് കോണ്‍ഗ്രീറ്റ്. ഉള്‍പ്പെടെയുള്ള പദ്ധതിയിലൂടെ റോഡിന്റെ മുഖഛായ മാറി. റോഡില്‍ ഹാന്റ് റെയില്‍ നിര്‍മിക്കും. നാല് മാസം മുമ്പ് ലോറി കടന്നു പോയതിനെ തുടര്‍ന്ന് സൈഡ് തകര്‍ന്ന് റോഡില്‍ ഗതാഗതം മുടങ്ങിയിരുന്നു. കരുമ്പില്‍ ചുള്ളിപ്പാറ റോഡിനെയും നമ്മളങ്ങാടി റോഡിനെയും കക്കാട്-ചെറുമുക്ക് റോഡ് ചോലക്കുണ്ട് പാത്ത്‌വെയെയും ബന്ധിപ്പിക്കുന്ന എളുപ്പ മാര്‍ഗമാണിത്. 


 ഡിവിഷന്‍ കൗണ്‍സിലര്‍ ഇഖ്ബാല്‍ കല്ലുങ്ങലിന്റെ ഇടപെടലിലൂടെ റോഡിലൂടെ വലിയ വാഹനങ്ങള്‍ക്കും സഞ്ചരിക്കാന്‍ വഴിയൊരുങ്ങിയത് ശ്രദ്ധേയമാണ്. റോഡിന്റെ വികസനത്തിനു ശ്രമിച്ച കൗണ്‍സിലര്‍ ഇഖ്ബാല്‍ കല്ലുങ്ങലിനെ പ്രദേശവാസികള്‍ അഭിനന്ദിച്ചു.
Previous Post Next Post
WhatsApp