തിരൂരങ്ങാടി നഗരസഭ വെള്ളിലക്കാട്ടെ മണ്‍പാത്രതൊഴിലാളികള്‍ക്ക് ആര്‍ട്ടിസാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി.


 തിരൂരങ്ങാടി നഗരസഭയിലെ 10-ാംഡിവിഷനില്‍ വെള്ളിലക്കാട്ടെ  മണ്‍പാത്രതൊഴിലാളികള്‍ക്കുള്ള  ആര്‍ട്ടിസാന്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു. 


തൊഴിലാളികളുടെ അപേക്ഷകള്‍ നഗരസഭ മുഖേനെ തൃശൂര്‍ ആര്‍ട്ടിസാന്‍ വിഭാഗത്തിലെക്ക് രണ്ട് മാസം മുമ്പ് കൈമാറിയിരുന്നു. തുടര്‍ന്ന് തുടര്‍ന്ന് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍ അരിമ്പ്ര മുഹമ്മദലി എന്നിവര്‍ക്കൊപ്പം  അപേക്ഷകള്‍ സഹിതം ആര്‍ട്ടിസാന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ വെള്ളിലക്കാട്ടെത്തി  മണ്‍പാത്ര തൊഴില്‍ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി സംതൃപ്തി രേഖപ്പെടുത്തിയിരുന്നു. 


തൊഴില്‍ പാതയില്‍ നേട്ടമാണിത്.നഗരസഭയില്‍ നടന്ന വിതരണ ചടങ്ങില്‍ സി.പി സുഹ്റാബി അധ്യക്ഷത വഹിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍,  സി.പി ഇസ്മായില്‍,എം സുജിനി, ഇപി ബാവ. വഹീദ ചെമ്പ, അരിമ്പ്ര മുഹമ്മദലി. സി ഇസ്മായില്‍, പിവി അരുണ്‍കുമാര്‍, താപ്പി റഹ്മത്തുല്ല. എം.പി വഹാബ്, ചിത്ര, അഖില്‍ സംസാരിച്ചു.

Previous Post Next Post
WhatsApp