തിരൂരങ്ങാടി നഗരസഭ കുടിവെള്ള _ കാർഷിക മോട്ടോറുകൾ സ്ഥാപിച്ചു,
തിരൂരങ്ങാടി:തിരൂരങ്ങാടി നഗരസഭ 2022-23വാർഷിക പദ്ധതിയിൽ വിവിധ കുടിവെള്ള _ കാർഷിക മോട്ടോറുകൾ സ്ഥാപിച്ചു, ചുള്ളിപ്പാറ, കൊടിമരം, താഴെച്ചിന എന്നിവിടങ്ങളിലാണ് കേടായ മോട്ടോറുകൾ എൽ എസ് ജി ഡി ജില്ലാ ഇലക്ട്രിക്കൽ സാങ്കേതിക വിഭാഗം (മലപ്പുറം)എസ്റ്റിമേറ്റ് പ്രകാരം ടെണ്ടർ ചെയ്ത് സ്ഥാപിച്ചത്, നിരവധി പേർ ആശ്രയിക്കുന്ന കുടിവെള്ള - കാർഷിക മേഖലകളിൽ ഇത് ആശ്വാസമായി,
ചുള്ളിപ്പാറയിലെ കുടിവെള്ള മോട്ടോർ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർ പി.കെ മഹ്ബൂബ് സന്ദർശിച്ച് വിലയിരുത്തി,
