*തിരൂരിൽ ഓട്ടോക്കാരും കച്ചവടക്കാരും തമ്മിൽ സംഘർഷം*
*KARUMBILLIVE*
_2022 Dec 17_
https://chat.whatsapp.com/K4gONdamOuA9RcUdHRDnKC
തിരൂര്‍ | തിരൂരിൽ ഓട്ടോക്കാരും കച്ചവടക്കാരും തമ്മിൽ വൻ സംഘർഷം. വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വസ്ത്ര വ്യാപാര ശാല ഓട്ടോറിക്ഷ ജീവനക്കാർ അടിച്ചു തകർത്തു. സംഘർഷത്തിൽ പരിക്കേറ്റ ഒരു ഓട്ടോ ഡ്രൈവറേയും വസ്ത്ര വ്യാപാരശാല ഉടമയേയും ജീവനക്കാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് തിരൂരിൽ ഓട്ടോ ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.
സ്മൈയിൽ റെഡിമെയ്ഡ് ഷോപ്പിന് മുന്നിൽ ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ തുടക്കമാകുന്നത്. കടയുടെ മുന്നിൽ നിന്ന് ഓട്ടോ മാറ്റി പാർക്ക് ചെയ്യാൻ കടയിലെ ജീവനക്കാർ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഓട്ടോ ഡ്രൈവർ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി സംസാരിച്ച് പ്രശ്നം പരിഹരിച്ച് ഓട്ടോ ഡ്രൈവറെ അടക്കം മടക്കി അയച്ചു.
https://chat.whatsapp.com/K4gONdamOuA9RcUdHRDnKC
