ദേശീയപാതയിൽ ബന്ദിപ്പൂരിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞു, മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.


ദേശീയപാതയിൽ ബന്ദിപ്പൂരിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞു, മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

ദേശീയപാതയിൽ ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞു. ബന്ദിപ്പൂർ വന്യജീവി സങ്കേത്തിലാണ് ചരക്കുലോറിയിടിച്ച് കാട്ടാന ചരിഞ്ഞത്. കോഴിക്കോട്-മൈസൂർ ദേശീയ പാതയിൽ മൂലഹള്ള ചെക്ക് പോസ്റ്റിന് സമീപത്തായി ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു അപകടം.

ആനയുടെ ജഡത്തിന് സമീപത്തായി മറ്റ് ആനകളും നിലയുറപ്പിച്ചതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

കേരളത്തിൽ നിന്നും വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് ആനയെ ഇടിച്ചത്. ലോറി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തു.
Previous Post Next Post
WhatsApp