മാരകമായ വിഷക്കായ ഉമ്മത്തുങ്കായച്ചെടി ചെമ്മാട് അങ്ങാടിയിൽ നിന്നും കയറ്റി അയക്കുന്നു അന്വേഷണം വേണം.. (NFPR)
തിരൂരങ്ങാടി : ചെമ്മാട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്നും കയറ്റി പോകുന്ന "ഉമ്മത്തുങ്കായ" എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ചെടി.
ഇത് വിഷമാണെന്നാണ് പഴയകാലത്ത് തന്നെ അറിയപ്പെടുന്നത്.
ഇത് മയക്കുമരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്നതായും കേട്ടിട്ടുണ്ട്.
മയക്കുമരുന്നിതെനിരെ ശക്തമായി നിലകൊള്ളുന്ന സൗദി അറേബ്യ പോലുള്ള പല രാജ്യങ്ങളും ലക്ഷങ്ങൾ ചിലവഴിച്ചാണ് ഇത് കണ്ടെത്തി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ലഹരി മാഫിയ ക്കെതിരെ പോരാടുവാൻ കേരള ഗവൺമെന്റും ഈയിടെയായി ഇടപെടുന്ന സാഹചര്യത്തിൽ ലഹരിവസ്തുക്കളുടെ അമിത ഉപയോഗം പത്രവാർത്തകളും മാധ്യമങ്ങളും മറ്റും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
രണ്ടുദിവസം മുന്നേ ചെമ്മാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ഈ വിഷക്കായ ചെടി നമ്പർ: KL 65 A 8616 കയറ്റിക്കൊണ്ടുപോയ ഗുഡ്സിൻ്റെ നമ്പർ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മേൽ ചെടി എന്ത് ആവശ്യത്തിനാണ് കയറ്റിക്കൊണ്ടു പോകുന്നതെന്ന് അന്വേഷിച്ച് നിജസ്ഥിതി പുറത്തു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് തിരൂരങ്ങാടി പോലീസിൽ പരാതി നൽകി .
NFPR സംസ്ഥാന വൈസ് പ്രസിഡൻറ് മനാഫ് താനൂർ, അബ്ദുൽ റഹീം പൂക്കത്ത് നിയാസ് അഞ്ചപ്പുര, എം.സി.അറഫാത്ത് പാറപ്പുറം , മജീദ് തെന്നല എന്നിവരുടെ നേതൃത്വത്തിലാണ് തീരു രങ്ങാടി പോലീസിൽ പരാതി നൽകിയത്.