കാച്ചടിയിൽ നീർനായയുടെ കടിയേറ്റ് പരിക്ക്.
തിരൂരങ്ങാടി: കടലുണ്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വയോധികന് നീർനായയുടെ കടിയേറ്റു. കരുമ്പിൽ കച്ചടി സ്വദേശി അരീക്കടൻ ഇബ്രാഹിം കുട്ടി (73) ക്കാണ് കടിയേറ്റത്. കാച്ചടി തേർക്കയം ഭാഗത്ത് കുളിക്കാൻ ഇറങ്ങിയ ഇദ്ദേഹത്തിൻ്റെ കാലിനാണ് കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ നൽകി. കടലുണ്ടി പുഴയിൽ തേർക്കയം, ബാക്കികയം, പെരുമ്പുഴ ഭാഗങ്ങളിൽ നീർനായയുടെ കൂട്ടം ധാരാളമായി കാണുന്നുണ്ടെന്നാണ് പരിസരവാസികൾ പറയുന്നത്.
