ഗ്രൗണ്ടിൽ ഇറങ്ങുന്നവർക്ക് 5 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
ഇനി കളിക്കിടെ അനധികൃതമായി ഗ്രൗണ്ടിൽ പ്രവേശിക്കുന്നവർക്ക് അഞ്ചു ലക്ഷം രൂപ പിഴ ഈടാക്കേണ്ടിവരുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ. കളിക്കാരുടെ സുരക്ഷയെ മുൻനിർത്തി ആണ് അധികൃതർ ഈ തീരുമാനം കൈക്കൊണ്ടത്. കലൂർ സ്റ്റേഡിയത്തിൽ വച്ച് നടന്ന കഴിഞ്ഞ കളിക്ക് ശേഷം ഒരുപാട് പേർ ഗ്രൗണ്ടിലേക്ക് ഇറങ്ങിയത് വൻ ചർച്ചാ വിഷയമായിരുന്നു. ഞായറാഴ്ചത്തെ കളി മുൻകൂട്ടി കണ്ടുകൂടെയാണ് ഈ തീരുമാനം അധികൃതർ കൈക്കൊണ്ടത്