മലയാളി വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിക്കുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി


മലയാളി വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിക്കുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തി



മലയാളി വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി, കോഴിക്കോട് കൊയിലാണ്ടി പന്തലായനി പടിഞ്ഞാറയില്‍ പ്രസൂണിന്‍റെയും ശ്രീകലയുടേയും മകന്‍ നിതിന്‍ (18) നെയാണ് ബണ്ണാര്‍ഘട്ട റോഡ് 
എ.എം.സി എൻജിനീയറിങ് കോളേജ് ഹോസ്റ്റല്‍ മുറിക്കുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

കംപ്യൂട്ടര്‍ എന്‍ജിനിയറിംങ്ങ് ഓന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നിതിന്‍. ഈമാസം ഒന്നിനാണ് ക്ലാസ് ആരംഭിച്ചത്.
ഇന്നലെ കാലത്ത് തൊട്ട് നിതിന്‍നെ കാണാത്തതിനാല്‍ രാത്രിയില്‍ അന്ന്വേഷിച്ചെത്തിയ കൂട്ടുകാര്‍ മുറിയുടെ വാതില്‍ അകത്ത് നിന്നും പൂട്ടിയനിലയില്‍ കാണപ്പെട്ടതോടെ ഹോസ്റ്റല്‍ വാര്‍ഡനെ അറിയിച്ചു കതകില്‍ തട്ടിവിളിച്ചെങ്കിലും അകത്ത് നിന്നും ശബ്ദ്ദമൊന്നും കേള്‍ക്കാത്തതിനാല്‍ സംശയംതോനിയ വാര്‍ഡന്‍ കോളേജ് അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു അവരെത്തി വാതില്‍ പൊളിച്ചു അകത്ത് കടന്നപ്പോള്‍ വാഷ് റൂമില്‍ മരിച്ചുകിടക്കുന്ന നിതിന്‍നെയാണ് കണ്ടത്. 


പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം ആള്‍ ഇന്ത്യ കെ.എം.സി.സിയുടെ സഹായത്തോടെ വിക്ടോറിയ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

എ.ഐ.കെ.എം.സി.സി പ്രവര്‍ത്തകരായ സാദിഖ് ബി ടി എം,മൊയ്തു മാണിയൂര്‍ ,ഹനീഫ് ,ഷഫീഖ് തുടങ്ങിയവരുടെ സഹായത്തോടെ പോസ്റ്റമോട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോകുന്നതാണ്. 


Previous Post Next Post
WhatsApp