തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ അപേക്ഷിച്ച നെല്‍കര്‍ഷകര്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ ആദ്യ ഘട്ടം ചന്തപ്പടിയിലെ കൃഷിഭവനില്‍ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ചെരപ്പുറത്താഴം പാടശേഖരത്തിലെ കര്‍ഷകര്‍ക്കുള്ള സഹായമാണ് വിതരണം ചെയ്തത്. തുടര്‍ന്നുള്ള ആഴ്ച്ചകളില്‍ വെഞ്ചാലി. കണ്ണാടിത്തടം പാടശേഖരത്തിലെ കര്‍ഷകര്‍ക്കുള്ള സഹായം വിതരണം നടക്കും. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി. സി.പി ഇസ്മായില്‍,എം സുജിനി, ഇപി ബാവ. വഹീദ ചെമ്പ, ആരിഫ വലിയാട്ട്, സിഎച്ച് അജാസ്, മുസ്ഥഫ പാലാത്ത്. പി,കെ അസീസ്, കെ.പി സൈതലവി. അരിമ്പ്ര മുഹമ്മദലി. പിഎസ് ആരുണി, പി.വി അരുണ്‍കുമാര്‍, ജാഫര്‍, അസീസ്മാസ്റ്റര്‍, സനീജ്, ചിറക്കകത്ത് അബൂബക്കര്‍, സിഎച്ച് അബൂബക്കര്‍ സിദ്ദീഖ്. സുബൈറുട്ടി ചോലക്കുണ്ടന്‍ സംസാരിച്ചു.