ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി


 പരപ്പനങ്ങാടി | അറബിക് കാലിഗ്രഫിയിൽ കഴിവ് തെളിയിച്ച്  സി.പി  ഷഹാന ഫർവീൻ  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ചുരുങ്ങിയ സമയത്തിനുള്ളിൽ  വ്യത്യസ്ത തരത്തിൽ 18 അറബിക് കാലിഗ്രഫിയാണ് ഷഹാന ഫർവീൻ ചെയ്തു തീർത്തത്. 

അല്ലാഹുവിന്റെ നാമങ്ങൾ, ഖുർആൻ സൂക്തങ്ങൾ, ആയത്തുൽ ഖുർസിയ്യ്, ദിക്റുകൾ  തുടങ്ങി  അതി മനോഹരങ്ങളായ കാലിഗ്രഫികൾ മിനിറ്റുകൾ  കൊണ്ട്   എഫോർ ഷീറ്റിൽ പകർത്തിയാണ്  ഷഹാന ഫർവീൻ കഴിവ് തെളിയിച്ചത്. 

ചെട്ടിപ്പടി ആലുങ്ങൽബീച്ചിലെ ചീരാമന്റെപുരക്കൽ ദിറാർ കോയ റസീന  ദമ്പതികളുടെ മകളാണ് ഷഹാന ഫർവീൻ. ചെറുപ്പം മുതലേ  വരയിൽ താൽപര്യമുള്ള  ഷഹാന ഫർവീൻ കൊവിഡ് സമയത്താണ് കാലിഗ്രഫിയിൽ എത്തിച്ചേർന്നത്.

 കോഴിക്കോട് അൽസലാമയിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയായ ഷഹാന ഫർവീൻ  മദ്‌റസ പ്ലസ് വൺ വരെ പഠിച്ചത് പുതുക്കുളം ഹയാത്തുൽ ഇസ്‌ലാം മദ്റസയിലാണ്. സ്‌കൂൾ പത്താം ക്ലാസ് വരെ താനൂർ എച്ച്.എസ്.എം സ്‌കൂളിലാണ് പഠിച്ചത്.  

Previous Post Next Post
WhatsApp