തലപ്പാറയിൽ യുവാവിനെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി


  തിരൂരങ്ങാടി | തലപ്പാറയിലെ വലിയ പറമ്പ് പാടത്ത് ലക്സൊറ ബാറിനു സമീപത്തെ  കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവസം മുന്നെ പെരുവള്ളൂർ കാടപ്പടിയിലെ ഇല്ലത്തുമാട്ടിൽ നിന്ന് കാണാതായ അമീറലി പി കെ എന്ന യുവാവിനെയാണ് കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വ്യാഴാഴ്ച രാവിലെ 11 മണിക്ക് കാണാതായ അമീറലി ക്ക് വേണ്ടി നാടെങ്ങും തിരച്ചിൽ നടത്തുന്നതിനിടെയാണ് ദുരന്ത വാർത്ത എത്തിയത്. തിരൂരങ്ങാടി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Previous Post Next Post
WhatsApp