നിരോധിത മേഖലയിൽ ടോറസ് ലോറികളുടെ പരക്കം പാച്ചിൽ കണ്ണടച്ച് അധികാരികൾ.


 തിരൂരങ്ങാടി | നിരോധിത മേഖലയിൽ ടോറസ് ലോറികളുടെ ചീറിപായുന്നത് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. തിരൂരങ്ങാടി പരപ്പനങ്ങടി പാതയിൽ ട്രാഫിക് നവീകരണത്തിന്റെ ഭാഗമായി ടോറസ് ലോറികൾ സമയബന്ധിതമായി നിരോധിച്ചിരുന്നു .

ഇത് വ്യക്തമാക്കി കൊണ്ട് കക്കാടും പാലത്തിങ്ങൽ മറ്റു ഭാഗങ്ങളിലും നിരോധിത ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്, എന്നാൽ ഇതിനെയെല്ലാം കാറ്റിൽ പറത്തി കൊണ്ട് സ്കൂൾ സമയങ്ങളിൽ പോലും തിരൂരങ്ങാടി പരപ്പനങ്ങാടി പാതയിൽ ടോറസ് ലോറികളുടെ അമിത ലോഡുമായുള്ള പരക്കം പാച്ചിൽ സാധാരണകാർക്കും സ്കൂൾ കുട്ടികൾക്കും ഭീതി സൃഷ്ടിക്കുന്നു.

 ചെമ്മാട്ടാങ്ങാടിയിൽ ഇത് പലപ്പോഴും ഗതാഗത ക്കുരുക്കിനും കാരണമാകുന്നു. ടോറസ് ലോറികളുടെ സമയം കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് അധികാരികൾക്ക് പരാതി നൽകി.


Previous Post Next Post
WhatsApp