ദേശീയ പാത വികസനം കരുമ്പില്‍ മേഖലയില്‍ അണ്ടര്‍ പാസ് നിര്‍മിക്കണം.കെ.പി.എ മജീദ്.

സര്‍വകക്ഷിയോഗം ചേര്‍ന്നു. കരുമ്പില്‍ | ദേശീയ പാത വികസനത്തില്‍ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും കരുമ്പില്‍ മേഖലയില്‍ അണ്ടര്‍ പാസ് നിര്‍മിക്കണമെന്നും കരുമ്പില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. കെ.പിഎ മജീദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിലുള്ള വികസനം നീതീകരിക്കാനാവില്ലെന്ന് മജീദ് പറഞ്ഞു. കരുമ്പില്‍ അണ്ടര്‍പാസ് സംബന്ധിച്ച് ദേശീയ പാതഅധികൃതരോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സാധ്യമാക്കാന്‍ ദേശീയ പാത അധികൃതര്‍ തയ്യാറാവണമെന്നും മജീദ് ആവശ്യപ്പെട്ടു. നിലവില്‍ കക്കാട്, വെന്നിയൂര്‍ ഭാഗങ്ങളിലാണ് അടി-മേല്‍പ്പാതകളുള്ളത്. ആരാധാനലയങ്ങള്‍, സ്‌കൂളുകള്‍, തുടങ്ങി വിവിധ സ്ഥാപനങ്ങളുള്ള മേഖലയാണിത്. ഡ്രൈനേജ് നിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം. ഡ്രൈനേജ് ഔട്ട്‌ലെറ്റുകളുടെ റോഡുകളില്‍ ഡ്രൈനേജ് നിര്‍മാണത്തിനു ദേശീയ പാത അതോറിറ്റി മതിയായ ഫണ്ട് അനുവദിക്കണം. വിശദമായ ദേശീയ പാത പദ്ധതി രേഖ ജനങ്ങള്‍ക്ക് മുന്നില്‍ പരസ്യപ്പെടുത്തണം. അണ്ടര്‍പാസ് നിര്‍മിക്കാന്‍ സമരപരിപാടികള്‍ നടത്തും. സര്‍വകക്ഷി സമര സമിതീ രൂപീകരിച്ചു. നഗരസഭ വികസന ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി, യു.കെ മുസ്ഥഫ മാസ്റ്റര്‍, മോഹനന്‍ വെന്നിയൂര്‍, സുരേന്ദ്രന്‍ പട്ടാളത്തില്‍, രവി, ഏകെ റഹീം. കെ.എം മൊയ്തീന്‍, കെ അബുമാസ്റ്റര്‍, കെ.എം മുഹമ്മദ്. കെ മൂസക്കോയ, ടി,കെ സൈതലവി. പി,കെ അസീസ്. കെ.ടി ബാബുരാജന്‍, ഫാത്തിമ പൂങ്ങാടന്‍, സിപി സുലൈഖ. പി. കദീജ. ഏകെ സലാം, കെ, അസീസ്,എം.ടി ഹംസ ശംസുമച്ചിങ്ങല്‍, സംസാരിച്ചു. ഭാരവാഹികള്‍ . മോഹനന്‍ വെന്നിയൂര്‍ (ചെയര്‍മാന്‍) യുകെ മുസ്ഥഫ മാസ്റ്റര്‍ (കണ്‍വീനര്‍) ഏകെ റഹീം (ട്രഷറര്‍)
Previous Post Next Post
WhatsApp