വേങ്ങര സ്വദേശി പെട്രോള്‍ പമ്പിന്റെ പേരില്‍ 68 ലക്ഷം തട്ടി എടുത്തതായി പരാതി.


 പെരുവള്ളുര്‍ | നയാര പെട്രോൾ-ഡീസൽ ഔട്ട് ലെറ്റ് ആരംഭിക്കുന്നതിന്  ലൈസൻസുൾപ്പടെ കമ്മീഷനിംഗ് വാഗ്ദാനം ചെയ്ത് 68 ലക്ഷം രൂപ വേങ്ങര സ്വദേശി തട്ടിയെടുത്തതായി പരാതി. ഊരകം സ്വദേശി എൻ ടി ഫൈസലിനെതിരെ പെരുവള്ളൂർ സ്വദേശി ഗിരീഷ് കുമാറിന്റെ ഭാര്യ ജിഷ ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകി. തിരുവനന്തപുരം കമ്മീഷണർക്കാണ് പരാതി നൽകിയതെന്ന് ഗിരീഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വട്ടിയൂർക്കാവ്  പോലീസാണ് കേസ് അന്വേഷിക്കുന്നത്.   


കാടപ്പടിയിൽ  ജിഷയുടെ ഉടമസ്ഥതയിലുള്ള 29 സെൻ്റ് സ്ഥലത്ത് നയാര പെട്രോൾ പമ്പ് നിർമ്മിക്കാനായി ഊരകം നല്ലാട്ടു തൊടിക  ഫൈസലിന് 68,50,000 രൂപ നൽകിയിരുന്നു. NAYARA ENERGY Ltd കമ്പനിയുമായി അടുത്ത ബന്ധമാണെന്നും പെട്രോൾ-ഡീസൽ ഔട്ട് ലെറ്റ് തുടങ്ങുന്നതിനുള്ള ലൈസൻസും മറ്റു അനുബന്ധ രേഖകളും തരപ്പെടുത്തി ഒരു പെട്രോൾ - ഡീസൽ ഔട്ട്ലൈറ്റ് നിർമാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്ത് തരാമെന്നും വാഗ്ദാനം ചെയ്താണ് പണം തട്ടിയതെന്ന് ഗിരീഷ് കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 സമയ കാലാവധി കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിക്കുകയോ ലൈസൻസ് ഉൾപ്പെടെ നടപടികൾക്ക് ശ്രമം നടത്തിയ ചെയ്യാതായതോടെയാണ് നിയമനടപടിയിലേക്ക് നീങ്ങിയത്. ഇയാളെ കണ്ടെത്തി ശിക്ഷിക്കണമെന്നും നഷ്ടപ്പെട്ട തുക തിരിച്ചും ലഭിക്കാനുള്ള നടപടി ഉണ്ടാകണമെന്നും ഗിരീഷ് കുമാർ ആവശ്യപ്പെട്ടു.


Previous Post Next Post
WhatsApp