വളാഞ്ചേരി കാര്‍ത്തലയില്‍ വാഹനാപകടത്തില്‍പ്പെട്ട് കോളേജ വിദ്യാര്‍ഥി മരിച്ചു.


 ആതവനാട് പരിതി സ്വദേശിയായ നസീഫ് അന്‍വറാണ് മരിച്ചത്.


കാര്‍ത്തലയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു.കാര്‍ത്തല മര്‍ക്കസ് കോളേജിന് സമീപത്തുവെച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ഥിയാണ് മരിച്ചത്. ആതവനാട് പരിതി സ്വദേശിയായ നസീഫ് അന്‍വറാണ് മരിച്ചത്. മര്‍ക്കസ് കോളേജിലെ ബിരുദ വിദ്യാര്‍ഥിയാണ് മരിച്ച നസീഫ്. കോളേജ് ഇടവേളക്ക് ശേഷം ഭക്ഷണം കഴിക്കുന്നതിനായി സമീപത്തെ ടൗണായ ചുങ്കത്തേക്ക് ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. മരിച്ച വിദ്യാര്‍ഥിയുടെ ശരീരത്തിലൂടെ എതിര്‍ദിശയില്‍വനന ടോറസ് ലോറി കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തും ആതവനാട കരിപ്പോള്‍ സ്വദേശിയായ കളത്തില്‍തൊടി യാസിറിനെ പരിക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Previous Post Next Post
WhatsApp