യന്ത്രത്തിൽ കുരുങ്ങിയ സാരി കഴുത്തിൽ മുറുകി ഫാക്ടറി ജീവനക്കാരിക്ക് ദാരുണാന്ത്യം


  ചിറ്റൂർ | മൈദ ഫാക്ടറിയിൽ ജോലിക്കിടെ യന്ത്രത്തിൽ കുരുങ്ങിയ സാരി കഴുത്തിൽ മുറുകി ശ്വാസംമുട്ടി ജീവനക്കാരി മരിച്ചു. തത്തമംഗലം ചെമ്പകശ്ശേരി കൃഷ്ണൻകുട്ടിയുടെ ഭാര്യ സുശീല (44) ആണു മരിച്ചത്. തമിഴ്നാട്ടിലെ രാമപട്ടണത്തുള്ള സ്ഥാപനത്തിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്.‌പുറമേ ഷർട്ട് ധരിച്ചിരുന്നെങ്കിലും സാരിയുടെ ഒരറ്റം യന്ത്രത്തിൽ കുരുങ്ങി കഴുത്തിൽ മുറുകുകയായിരുന്നു. 

മറ്റു തൊഴിലാളികൾ ചേർന്നു രക്ഷാപ്രവർത്തനം നടത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസംമുട്ടിയാണു മരിച്ചതെന്നു പൊലീസ് അറിയിച്ചു. പൊള്ളാച്ചി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും. മക്കൾ: സുഗതൻ, സുജേഷ്.

Previous Post Next Post
WhatsApp