എടപ്പാൾ | നടുവട്ടം കൂനംമൂച്ചിറോഡിൽ ടോറസ്സിനടിയിൽപെട്ട് ഇരുചക്ര വാഹനയാത്രക്കാരി മരണപ്പെട്ടു.വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സജീഷിൻ്റ ഭാര്യ രജിത (36) ആണ് മരണപ്പെട്ടത്.
ആകാശ് ,അനന്യ മക്കളാണ്.നടുവട്ടം കൂനംമുച്ചിറോഡിൽ മുന്നരയോടെയാണ് അപകടം.രജിതക്കൊപ്പം വാഹന മോടിച്ചിരുന്ന കൂട്ടുപാത മാട്ടായ പാലത്തിങ്കൽ ഗ്രീഷ്മ സതീഷ് നിസാര പരിക്കുകളോടെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർത്താതെ പോയ ടോറസ്സ് നാട്ടുകാർ പിൻതുടർന്ന് പിടികൂടി. ചങ്ങരംകുളം പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. നടുവട്ടം കൂനംമുച്ചിറോഡിൽ ടോറസ്സ് ലോറികളുടെ മത്സരയോട്ടം പതിവ് കാഴ്ചയാണ് എന്ന് നാട്ടുകാർ അരോപിച്ചു.

