📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ആലപ്പുഴയിൽ ഹൗസ് ബോട്ട് കത്തി, പാചകക്കാരന് പരിക്ക്; ഒഴിവായത് വൻ ദുരന്തം

📢 Published: IST 🔄 Updated: IST


 ആലപ്പുഴ | കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം ഹൗസ് ബോട്ടിന് തീപിടിച്ചു, ഒരാൾക്ക് പൊള്ളലേറ്റു. ഹൗസ് ബോട്ടിലെ പാചകക്കാരനായ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്. പരിക്ക് സാരമുള്ളതല്ല. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികൾ ബീച്ച് കാണാൻ പോയ സമയത്താണ് തീ പിടിച്ചത്, അതുകൊണ്ട് വലിയ അപകടം ഒഴിവായി. ഹൗസ് ബോട്ടിന്റെ അടുക്കളയിലെ പാചക വാതക സിലിണ്ടറിൽ ചോർച്ച വന്നതാണ് തീപിടിത്തത്തിന് കാരണം. ഹൗസ് ബോട്ട് ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സും ടൂറിസം പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്

Join WhatsApp Group Send News / Ads