കോഴിക്കോട് | ബാലുശ്ശേരി ബസ് സ്റ്റാൻഡിനുള്ളിൽ ഓട്ടോ ഡ്രൈവറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനത്ത് ചേരത്തൊടി വയലിൽ ഇമ്പിച്ചി മൊയ്തീന്റെ മകൻ മഞ്ഞപ്പാലംകാട്ടാമ്പള്ളിക്കൽ മൻസൂറിനെ (38) യാണ് കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടത്.
ശനിയാഴ്ച രാവിലെ സ്റ്റാൻഡിലെത്തിയവരാണ് മൃതദ്ദേഹം കണ്ടത്. പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്നു മൃതദേഹം കെ.കെ. ഹോസ്പിറ്റലിലെത്തിച്ചു. ശരീരത്തിൽ പരിക്കേറ്റ പാടുകളുണ്ട്.
പിടിവലി നടന്നതായും ഷർട്ട് കീറിയ നിലയിലുമാണ്. വെള്ളിയാഴ്ച രാത്രി മൻസൂറിനൊപ്പം സ്റ്റാൻഡിൽ ഉണ്ടായിരുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
