മൂന്നാറിന് സമീപം പുതുക്കുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ സംഭവത്തിൽ കാണാതായ കോഴിക്കോട് വടകര സ്വദേശിയെ കണ്ടെത്തി.


 മൂന്നാർ | കുണ്ടളയില്‍ ഉരുള്‍പൊട്ടലിൽ കാണാതായ കോഴിക്കോട് വടകര സ്വദേശി കല്ലട സ്വദേശി രൂപേഷിനെയാണ് (45) കണ്ടെത്തി .  


 ഇന്ന് രാവിലെ എഴ് മണിയോടെയാണ് ഉരുൾപൊട്ടിയായ സ്ഥലത്തും നിന്നും 100 മീറ്റർ അകലെ ട്രാവലിൻ്റെ അടിയിൽ നിന്നും കിട്ടിയത്..

ശനിയാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു രൂപേഷ് ഉള്‍പ്പെടെയുള്ള കോഴിക്കോട് നിന്നെത്തിയ വിനോദ സഞ്ചാര സംഘം സഞ്ചരിച്ചിരുന്ന ട്രാവലര്‍ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്. പതിനൊന്ന് പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം റോഡിലെ ചെളിയില്‍ പൂണ്ടതോടെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പുറത്തിറങ്ങി. ഈ സമയം കൂടുതലായി മുകളില്‍ നിന്ന് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തുകയും വാഹനം പാതയോരത്തെ കൊക്കയിലേക്ക് പതിക്കുകയുമായിരുന്നു. 

രൂപേഷും ഇതില്‍ അകപ്പെട്ട് പോയതാണ് ദുരന്തത്തിന് ഇടവരുത്തിയത്. വാഹനം കിടന്നിരുന്നതിന് സമീപം തന്നെ മണ്ണില്‍ പൂണ്ടായിരുന്നു മൃതദേഹവും കിടന്നിരുന്നത്. മൃതദേഹം പുറത്തെടുത്ത് തുടര്‍ നടപടികള്‍ക്കായി മാറ്റി. പ്രദേശത്ത് ശനിയാഴ്ച്ച ഉച്ചക്ക് ശേഷം ശക്തമായ മഴയായിരുന്നു പെയ്തത്. ഇതാണ് ഉരുള്‍പൊട്ടലിനും മലവെളള്ളപാച്ചിലിനും ഇടവരുത്തിയത്. പ്രതികൂല കാലവസ്ഥയെ തുടര്‍ന്ന് ശനിയാഴ്ച്ച വൈകുന്നേരത്തോടെ രൂപേഷിനായുള്ള തിരച്ചില്‍ അവസാനിപ്പിക്കുകയും ഞായറാഴ്ച്ച രാവിലെ പുനരാരംഭിക്കുകയുമായിരുന്നു.

 ടോപ്പ് സ്റ്റേഷന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയായിരുന്നു കോഴിക്കോട് നിന്നുള്ള വിനോദ സഞ്ചാര സംഘം ശനിയാഴ്ച്ച ഉരുള്‍പൊട്ടലില്‍ അകപ്പെട്ടത്. അഡ്വ. എ രാജ എം എല്‍ എ, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജ്, ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് , ദേവികുളം സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ, ത്രിതല പഞ്ചായത്തംഗങ്ങള്‍, മറ്റുദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ദുരന്തസ്ഥലത്തെത്തിയിരുന്ന. 

മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാട്ടുപ്പെട്ടി, കുണ്ടള, വട്ടവട മേഖലകളിലേക്കുള്ള യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതായും ഈ മേഖലകളിലൂടെയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു.


Previous Post Next Post
WhatsApp