തിരൂര്‍ക്കാട് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

മലപ്പുറം | തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ്(19 വയസ്സ്) മരണപെട്ടു.


അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗവും തിരൂർക്കാട് നസ്‌റ കോളേജ് ബി എ ഇംഗ്ലീഷ് വിദ്യാർത്ഥിയും, ഇന്നലെ നടന്ന കോളേജ്  ഇലക്ഷനിൽ തിരൂർക്കാട് നസ്ര കോളേജിൽ നിന്നും മത്സരിച്ച് ഫൈൻ ആർട്സ് ക്ലബ്‌ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


ഇന്നലെ വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്.


രക്ഷിതാക്കൾ : ഹംസ കിണറ്റിങ്ങതൊടി & ഹബീബ.സഹോദരങ്ങൾ:ഹാഷിം,അർഷിദ


നടപടി ക്രമങ്ങൾ പൂർത്ഥീകരിച്ചതിന് ശേഷം മറവ് ചെയ്യുന്ന സമയം അറിയിക്കുന്നതാണ്


 

Previous Post Next Post
WhatsApp