മലപ്പുറത്ത് പ്രസിൽ രാത്രിയിൽ തീപിടിത്തം; 25,000 രൂപയുടെ നഷ്ടം


 മലപ്പുറം |  ഇങ്കൽ സിറ്റിയിൽ പ്രസിൽ തീപിടിത്തം. ഇന്നലെ രാത്രി മുഅല്ലിം പ്രസിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തി തീ അണച്ചു. പ്രസിലെ ഒന്നാം നിലയിൽ അറ്റകുറ്റപ്പണിക്കായി വെൽഡിങ് വർക്ക് ചെയ്യുന്നതിനിടയിൽ ഉണ്ടായ സ്പാർക്കിനെ തുടർന്ന് തീപ്പൊരി സമീപത്ത് കൂട്ടിയിട്ടിരുന്ന പാഴ്‍ക്കടലാസിൽ വീഴുകയായിരുന്നു. തീപിടിത്തത്തില്‍ 25,000 രൂപയുടെ നഷ്ടമുണ്ടായി.


സ്ഥലത്ത് പുക കട്ടിയായി നിന്നതിനാൽ തീ കെടുത്താനായി അഗ്നിശമന സേനാംഗങ്ങൾക്ക് ബിഎ സെറ്റ് ധരിക്കേണ്ടി വന്നു. തുടർച്ചയായി ഒരു മണിക്കൂറോളം വെള്ളം പമ്പ് ചെയ്താണ് തീ കെടുത്തിയത്. സീനിയർ ഫയർ ഓഫിസർ കെ.സിയാദിന്റെ നേതൃത്വത്തിൽ ഫയർ ഓഫിസർമാരായ വി.പി.നിഷാദ്, ടി.കെ.നിഷാന്ത്, കെ.ടി.സാലിഹ്, എ.ജബ്ബാർ, ഹോം ഗാർഡ് സുരേഷ് ബാബു എന്നിവർ ചേർന്നാണ് തീ അണച്ചത്.

Previous Post Next Post
WhatsApp