സാമൂഹി വിരുദ്ധർ പാലത്തിങ്ങൽ പാലത്തിന്റെ ടൈമറുകൾ നശിപ്പിക്കുന്നു.


 തിരൂരങ്ങാടി | പരപ്പനങ്ങാടി-നാടുകാണി പാതയുമായി ബന്ധപ്പെട്ട്  പാലത്തിങ്ങൽ പാലത്തിൻറെ ലൈറ്റുകൾ മാസങ്ങൾക്ക് മുന്നേ റിപ്പയർ ചെയ്തിരുന്നു ഇപ്പോൾ നാല് ദിവസത്തിലധികമായി വീണ്ടും കത്താതായിട്ട്  ഇതിനെതിരെ പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്ത് ബ്രിഡ്ജസ് എ ഇ ക്ക്, മൊയ്തീൻകുട്ടി സാഹിബുമായി പരാതിയുമായി പോയപ്പോഴാണ് അറിയുന്നത് ലൈറ്റ് പ്രവർത്തിക്കുവാനുള്ള ടൈമറുകൾ  സാമൂഹ്യവിരുദ്ധർ  നശിപ്പിക്കുന്നതായി  കരാർ ഏജൻസി പരാതിപറയുന്നതായി അറിയുന്നത്.

 മാസങ്ങൾക്കു മുമ്പ്  വർക്കാവാതായിട്ട് പുതിയ ടൈമറുകൾ വെച്ച്  മാസങ്ങൾ പോലും തികഞ്ഞില്ല അതിനു മുന്നേ സാമൂഹ്യവിരുദ്ധർ വീണ്ടും നശിപ്പിച്ചതായി കരാർ ഏജൻസി ബ്രിഡ്ജസ്ന്ന് റിപ്പോർട്ട് ചെയ്തു.


ലഹരി  മാഫിയയുടെ പ്രവർത്തനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന സ്ഥലമാണ് പാലത്തിൻറെ അടിയിലും പഴയ പാലത്തിൻറെ വശങ്ങളിലും,ലൈറ്റുകൾ വർക്കാവാത്തതിനെക്കുറിച്ച് ബ്രിഡ്ജസ് അസിസ്റ്റൻറ് എൻജിനീയറുമായി സംസാരിക്കുകയും രണ്ടുദിവസത്തിനകം റിപ്പയർ ചെയ്യാമെന്ന് ഉറപ്പു നൽകിയിട്ടുള്ളതായും ലൈറ്റുകൾ നശിപ്പിക്കുന്ന സാമൂഹ്യവിരുദ്ധർക്കെതിരെ നടപടിയെടുക്കുവാൻ കരാർ ഏജൻസി പോലീസിൽ പരാതി കൊടുക്കുവാനും നിർദ്ദേശിച്ചതായി പറഞ്ഞു. 

Previous Post Next Post
WhatsApp