📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവവിനെ തിരിഞ്ഞ് ഇറങ്ങിയ, മുങ്ങല്‍ വിദഗ്ധന്‍ മരിച്ചു.

📢 Published: IST 🔄 Updated: IST


 പാലക്കാട് | ഷൊർണൂരിൽ ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായി തെരച്ചില്‍ നടത്തവേ മുങ്ങൽ വിദഗ്ധൻ മരിച്ചു. മുങ്ങൽ വിദഗ്ദ്ധൻ രാമകൃഷ്ണനാണ് മരിച്ചത്. തെരച്ചില്‍ നടത്തവേ ക്ഷീണിതനായ രാമകൃഷ്ണൻ കരയിലേക്ക് കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഷൊർണൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്നു രാമകൃഷ്ണന്‍. ജലാശയങ്ങളിൽ അകപ്പെട്ട നിരവധി പേരുടെ ജീവൻ രക്ഷിച്ച മുങ്ങള്‍ വിദഗ്ദനായിരുന്നു രാമകൃഷ്ണന്‍.


ചെറുതുരുത്തി സ്വദേശി ഫൈസലിനെയാണ് ഇന്ന് വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായത്. വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം നടന്നത്. ഷൊർണൂർ ശാന്തി തീരത്തിന് എതിർവശത്തായി പാങ്ങാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്.  പൂഴയോരത്ത് മീൻ പിടിക്കാൻ വന്നവരാണ് ഫൈസൽ ഒഴുക്കിൽപ്പെട്ടതായി കണ്ടത്. ഉടനെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഇതുവരെ ഫൈസലിനെ കണ്ടെത്താനായിട്ടില്ല.

 

Join WhatsApp Group Send News / Ads