ആലപ്പുഴ | നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് മൂന്നു പേർ മരിച്ചു. ബൈക്ക് യാത്രികരും അരൂർ സ്വദേശികളുമായ കപ്പലുങ്കൽ ആൽവിൻ (21), കളപ്പുരക്കൽ വെളി കെ.വി.അഭിജിത്ത് (23), ചന്തിർ വടശേരിൽ ബിജോയ് (21) എന്നിവരാണ് മരിച്ചത്.
ദേശീയപാതയിൽ അരൂർ കെൽട്രോൺ ജംക്‌ഷനു സമീപം ഞായറാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിന്റെ സ്കൂൾ ബസിലാണ് ബൈക്കിടിച്ചത്. മൃതദേഹങ്ങൾ ലേക്‌ഷോർ ആശുപത്രി മോർച്ചറിയിൽ.
