ഇൻസ്റ്റഗ്രാമിൽ പരിചയം, പ്രണയം: പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.

 

 കട്ടപ്പന | ഇടുക്കി കമ്പംമേട്ടില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച 3 യുവാക്കള്‍ അറസ്റ്റില്‍. കമ്പംമേട് സ്വദേശികളായ നിഷിൻ, അഖിൽ, നോയൽ എന്നിവരാണ് പിടിയിലായത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാക്കളാണ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകൻ ശ്രമിച്ചത്. പോക്സോ നിയമപ്രകാരം കേസെടുത്ത ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്കൂളിലെത്തിയ വിദ്യാർഥിനിയെ ചിലർ കാറിൽകയറ്റി കൊണ്ടുപോകുന്നത് മറ്റ് വിദ്യാർഥികൾ കണ്ടു. തുടർന്ന് അധ്യാപകരെ അറിയിക്കുകയും അവർ പൊലീസിനെ സമീപിക്കുകയുമായിരുന്നു. ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കട്ടപ്പന ഇരട്ടയാറിൽനിന്ന് പ്രതികളെ പിടികൂടി.

പ്രതികളിൽ ഒരാൾ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെടുകയും ഇരുവരും പ്രണയത്തിലാകുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുമായി എറണാകുളത്തേക്ക് കടക്കാനായിരുന്നു ഇവരുടെ പദ്ധതി.

Previous Post Next Post
WhatsApp