ട്രാൻസ്ഫോമറുകൾക്ക് സുരക്ഷാവലയം നിർമ്മിച്ചു.
തിരൂരങ്ങാടി | അപകടങ്ങൾ പതിവായിട്ടും സുരക്ഷാവലയങ്ങൾ ഇല്ലാത്ത ട്രാൻസ്ഫോർമറുകൾ മാറ്റി സ്ഥാപിക്കാത്തതിനെ കുറിച്ച് കരുമ്പിര്‍ല്‍ ന്യൂസ് ലൈവ് വാർത്ത നൽകിയിരുന്നു. ജനങ്ങൾക്ക് ഭീഷണിയായി സുരക്ഷാവലയങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്നതായി പരാതിയും വാർത്തകളും വന്നതിന്റെ അടിസ്ഥാനത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓ പി വേലായുധന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എൻജിനീയർ കൃഷ്ണകുമാറും പൊതുപ്രവർത്തകനായ അബ്ദുൽ റഹീം പൂക്കത്തും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു.
ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാവലയം അടിയന്തരമായി ഒരുക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു എക്സിക്യൂട്ടീവ് എൻജിനീയർ നേരിട്ട് സ്ഥലം സന്ദർശിച്ച് നിർദ്ദേശം നൽകിയത്

