കഴിഞ്ഞ വർഷം പരിശീലനം നേടിയ 77 പേരിൽ 20 ലേറെ പേർ പി എസ് സി ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് നഗരസഭ പദ്ധതിയുടെ നേട്ടമായി
തിരൂരങ്ങാടി | വിവിധ തൊഴില്‍ പരീക്ഷകള്‍ക്ക് (പി.എസ്.സി തുടങ്ങിയ) തയ്യാറെടുക്കുന്നവര്‍ക്ക് തിരൂരങ്ങാടി നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി
മാസങ്ങൾ നീണ്ടു നിൽക്കുന്ന സൗജന്യ പരിശീലനത്തിനു തുടക്കമായി, തിരൂരങ്ങാടി ഗവ: ഹയര്‍സെക്കണ്ടറി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു,
സി പി സുഹ്റാബി അധ്യക്ഷത വഹിച്ചു.ഇഖ്ബാൽ കല്ലുങ്ങൽ, ഇ പി ബാവ, എം സുജിനി, പ്രിൻസിപ്പൽ പിബി ഷീജ, പി എം അബ്ദുൽ ഹഖ്, ഒ ഷൗഖത്തലി, പച്ചായി മൊയ്തീൻ കുട്ടി മാസ്റ്റർ, എൻ എം അലി, താപ്പി റഹ്മത്തുല്ല, ഷഹീദ് ചൊക്ലി,എ ജെ യുസൈറ പ്രസംഗിച്ചു,
നഗരപരിധിയിലെ പരമാവധി പേര്‍ക്ക് സൗജന്യമായി പരീക്ഷാ പരിശിലനം നല്‍കുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷവും നഗരസഭ പരിശീലനം നൽകിയിരുന്നു, പരിശീലനം നേടിയ 77 പേരിൽ 20 ലേറെ പേർ പി എസ് സി ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടത് നഗരസഭ പദ്ധതി നേട്ടമായി.

