പത്തനംതിട്ട ളാഹയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; ഒട്ടേറെപ്പേർക്കു പരുക്ക്.


  പത്തനംതിട്ട | ആന്ധ്രയിൽ നിന്നുള്ള അയ്യപ്പ ഭക്തൻമാരുടെ ബസ് മറിഞ്ഞു ഒട്ടേറെപ്പേർക്കു പരുക്ക്. ളാഹ വിളക്കുവഞ്ചിയിലാണു അപകടം. ഗുരുതരമായി പരുക്കേറ്റ 4 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിലൊരു കുട്ടിയുടെ നില അതീവ ഗുരുതരമാണ്.


12 പേരെ റാന്നി പെരുനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിനടിയിൽ കുടുങ്ങിയ മൂന്നു പേരെ ഏറെനേരത്തെ ശ്രമത്തിനു ശേഷം രക്ഷപ്പെടുത്തി.

Previous Post Next Post
WhatsApp