4 പേർക്ക് പരിക്ക്; കാറിലുണ്ടായിരുന്നത് വെന്നിയൂർ ചാലാട് സ്വദേശികൾ.
കൊച്ചി | പെരുമ്പാവൂർ മണ്ണൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുട്ടിയുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.
മലപ്പുറം വെന്നിയൂർ ചാലാട് സ്വദേശി ജിനേഷ് ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴിനാണ് അപകടമുണ്ടായത്. എംസി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ എതിർദിശയിൽ നിന്ന് വന്ന കാർ ഇടിച്ച് കയറുകയായിരുന്നു. ലോറിയുടെ മുൻ ഭാഗത്താണ് കാർ ഇടിച്ചു കയറിയത്. കാറിൻ്റെ മുൻ സീറ്റിൽ ഇരുന്ന യാത്രക്കാരനാണ് മരിച്ചത്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
