തിരുന്നാവായ, തെരു വനായ കുറുകെ ചാ ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടി ച്ച് യുവാവ് മരിച്ചു. രാങ്ങാട്ടൂർ പള്ളിപ്പടി പരേതനായ ചെറുവളപ്പിൽ വലിയകത്ത് ഉമ്മറിന്റെ മകൻ അബ്ദുൽ ലത്തീഫ് (23) ആണ് മരിച്ചത്. ഇന്നലെ തൃപ്രങ്ങോട് ആലുങ്ങലിൽ വെച്ചാണ് അപ കടം. എടക്കുളം പച്ചക്കറി കച്ചവടസ്ഥാപന മായ അൽഅമീനിലെ ജോലിക്കാരനായിരുന്നു.
പെരുന്തലൂരിലുളള ഭാര്യ ഫെബിയെ കാണാൻ പോകുന്നതിനിടെയാണ് അപകടമെന്ന് കരുതുന്നു. കോട്ടക്കൽ സ്വകാര്യ ആശു സൂക്ഷിച്ചിട്ടുളള മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകീട്ട് 4 മണിക്ക് രാങ്ങാട്ടൂർ പളളിപ്പടി ജുമാമസ് ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.മാതാവ് ഉമ്മുക്കുൽസു. സഹോദരങ്ങൾ: അബ്ദുൽ ബാരി, റഷീദ്, സമദ്, മുസ്തഫ,ടി വി ഉമ്മർകോയ.
