📅 Loading Time...
🌤️ കരുമ്പിൽ: 30°C, മിതമായ വെയിൽ
നേരായ വാർത്തകൾ നേരത്തെ അറിയാൻ • തിരൂരങ്ങാടി | മലപ്പുറം | കേരളം | ഗൾഫ്
BREAKING
പ്രധാന വാർത്തകൾ ലോഡ് ചെയ്യുന്നു...
Home »

റോഡപകടങ്ങളിൽ മരിച്ചവരെ അനുസ്മരിച്ചു കൊണ്ട്ജോയിൻ്റ് ആർ.ടിഒ എം.പി അബ്ദുൽ സുബൈർ സുരക്ഷിത യാത്രയുടെ ബോധവൽക്കരണം നൽകുന്നു.

📢 Published: IST 🔄 Updated: IST
പരപ്പനങ്ങാടി | റോഡിൽ പൊലിഞ്ഞ ജീവനുകളെ ഓർമ്മിച്ച് തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വേൾഡ് ഡേ ഓഫ് റിമമ്പറൻസ് ഫോർ റോഡ് ട്രാഫിക് വിക്റ്റിംസ് ആചരിച്ചു. റോഡപകടങ്ങളിൽ മരിച്ചവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും, രക്ഷാപ്രവർത്തകരും, അപകടത്തിൽപ്പെട്ടവരും പരിപാടിയിൽ പങ്കെടുക്കാനെത്തി. യുനൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി എല്ലാവർഷവും നവംബറിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ട്രാഫിക്ക് വിക്റ്റിംസ് ഡേയായി ആചരിക്കുന്നത്. പരപ്പനങ്ങാടിയിൽ വെച്ച് സംഘടിപ്പിച്ച ഓർമ്മദിന സദസിൽ തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ എം.പി. അബ്ദുൽ സുബൈർ റോഡപകടങ്ങളിൽ മരിച്ചവരെ അനുസ്മരിച്ചുകൊണ്ട് സുരക്ഷിത യാത്രയുടെ ബോധവത്ക്കരണം നൽകി. എ.എം.വി.ഐ.എസ്.ജി. ജെസി റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.വി.ഐ ടി. അനൂപ് മോഹൻ, എ എം.വി.ഐമാരായ കെ. സന്തോഷ് കുമാർ, കെ. അശോക് കുമാർ, ടി. മുസ്തജാബ് രക്ഷാപ്രവർത്തകരായ മങ്ങാട്ട് ഷൗക്കത്തലി, ഫൈസൽ താണിക്കൽ, വി. ശിവപ്രശാന്ത്, എന്നിവർ സംസാരിച്ചു. ചടങ്ങിൽ റോഡ് ഉപഭോക്താക്കൾക്ക് സുരക്ഷിത യാത്രയ്ക്ക് വേണ്ടിയുള്ള കൈപുസ്തകം ജോയിൻ്റ് ആർ.ടി.ഒ എം.പി. അബ്ദുൽ സുബൈർ വിതരണം ചെയ്തു.
Join WhatsApp Group Send News / Ads