ടൂ വിലര്‍ കാറിലിടിച്ച്,ബസ്സിനടിയില്‍ പെട്ട യുവിവിന് ദാരുണാന്ത്യം.

കോഴിക്കോട് | കാരന്തൂരിൽ വാഹനപകടത്തിൽ യുവാവ് മരിച്ചു. കാരന്തൂർ ചേനത്ത് മുനീറിന്റെ മകൻ മുഹമ്മദ് അഫ് ലഹ് (19) ആണ് മരിച്ചത്. 


ഇന്നലെ (08-11-2022-ചൊവ്വ) രാത്രി എട്ടരയോടെ കാരന്തൂർ പാലക്കൽ പെട്രോൾ പമ്പിന് സമീപം ദേശീയ പാതയിലായിരുന്നു അപകടം. 


കാരന്തൂരിലേക്ക് പോവുകയായിരുന്ന ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ മുന്നിൽ പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇദ്ദേഹം കുന്നമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 


കുന്ദമംഗലം താജ് സ്റ്റേഷനറിയിലെ ജീവനക്കാരനാണ്.മാതാവ്: നസീമ. സഹോദരങ്ങൾ: അഫ്റ , റിൻഷ.

 

Previous Post Next Post
WhatsApp