200 കുപ്പി അനധികൃത മദ്യവുമായി യുവാവ് കാളികാവ് എക്സൈസിന്‍റെ പിടിയില്‍.


 കരുവാരക്കുണ്ട് | കാളികാവ് എക്സൈസ്  ഇന്‍സ്പെക്ടര്‍ ടി. ഷിജുമോന് ലഭ്യമായ രഹസ്യവിവരത്തിന്‍റെ  അടിസ്ഥാനത്തില്‍ കരുവാരക്കുണ്ട് വെച്ച് നടന്ന   വാഹന പരിശോധനക്കിടയാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന  200 കുപ്പി പോണ്ടിച്ചേരി മദ്യവുമായി യാത്രക്കാരനായ  പെരിന്തല്‍മണ്ണ  താലൂക്കില്‍ കീഴാറ്റൂര്‍  വില്ലേജില്‍ വഴംങ്ങോട്ട് ദേശത്ത് മക്കാടന്‍  വീട്ടില്‍ ശങ്കരന്‍ മകന്‍ ജയപ്രകാശ്(39)എന്ന  യുവാവില്‍ നിന്നും മദ്യം കണ്ടെടുത്ത് അറസ്റ്റ് ചെയ്തത്.


നിലവില്‍ ബിവറേജസ് ഔട്ട്ലെറ്റുകളില്‍ വിലകുറഞ്ഞ മദ്യത്തിന്‍റെ ലഭ്യത കുറവ് കാരണം അന്യസംസ്ഥാനങ്ങളില്‍  നിന്നും കൂടുതല്‍ മദ്യം കടന്ന് വരാന്‍ സാധ്യതയുണ്ടെന്നും പരിശോധന ശക്തമാക്കുമെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞു. പാര്‍ട്ടിയില്‍  പ്രിവന്‍റീവ് ഓഫീസര്‍ അശോക് പി,എം.എന്‍ രഞ്ജിത്ത് ,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍ കെ,ഷബീര്‍ അലി,സുനില്‍,കുമാര്‍,ഷരീഫ്,സുനീര്‍,രജനി,പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Previous Post Next Post
WhatsApp