പുറത്തൂരിൽ തോണി മറിഞ്ഞ് രണ്ട് സ്ത്രീകൾ മരണപ്പെട്ടു. രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു.
KARUMBILLIVE
2022 Nov 19
തിരൂർ | ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിൻ്റെ തോണി മറിഞ്ഞ് ബന്ധുക്കളായ രണ്ട് സ്ത്രീകൾ മരണപ്പെട്ടു. പുറത്തൂർ കുഞ്ചിക്കടവിലാണ് ദുരന്തം. രണ്ട് പേരെ കാണാതായി. നാട്ടുകാർ രക്ഷപ്പെടുത്തിയ രണ്ട് പേർ ആലത്തിയൂരിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ. പ്രദേശവാസികളായ ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), വിളക്കത്ര വളപ്പിൽ മുഹമ്മദിൻ്റെ ഭാര്യ സൈനബ (54) എന്നിവരാണ് മരണപ്പെട്ടത്. മൃതദേഹങ്ങൾ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിൽ. ഇന്ന് വൈകീട്ട് ആറരയോടെയാണ് അപകടം. നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് തിരച്ചിൽ തുടരുന്നു.