സക്കറിയയുടെ മോചനം ആവശ്യപ്പെട്ട് നീതി സംഗമം

സക്കരിയക് നീതി തേടി വെൽഫെയർ പാർട്ടി ജില്ല കമ്മറ്റി പരപ്പനങ്ങാടി യിൽ സംഘടിപ്പിച്ച നീതി സംഗമത്തിൽ കഥാകൃത്ത് പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തുന്നു.



സക്കറിയയുടെ മോചനം ആവശ്യപ്പെട്ട് നീതി സംഗമം 

 പരപ്പനങ്ങാടി : ഒന്നര പതിറ്റാണ്ടുകാലമായി വിചാരണയില്ലാതെ ജയിലിൽ കിടക്കുന്ന പരപ്പനങ്ങാടി സ്വദേശി സക്കരിയയെ നിരുപാധികം വിട്ടയക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി പരപ്പനങ്ങാടിയിൽ നീതി സംഗമം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പി സുരേന്ദ്രൻ,അംബിക മറുവാക്, രാഷ്ട്രീയ നിരീക്ഷകൻ ഹരിഹരൻ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന വൈസ് പ്രസിഡൻ്റ് നഈം ഗഫൂർ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻ്റ് നാസർ കീഴുപറമ്പ്, സക്കരിയയുടെ സഹോദരൻ സിറാജ്, സക്കരിയ ആക്ഷൻ ഫോറം ഭാരവാഹികളായ , സമീർ കോണിയത്ത്, റാബിയത്ത് എന്നിവർ സംസാരിച്ചു.
Previous Post Next Post
WhatsApp