തമിഴ്നാട് എസ്.ഡി.പി ഐ സഖ്യം. വ്യാജ പോസ്റ്ററുകൾക്കെതിരെ വ്യാപക പരാതിയുമായി എസ്.ഡി.പി ഐ

തമിഴ്നാട് എസ്.ഡി.പി ഐ സഖ്യം. വ്യാജ പോസ്റ്ററുകൾക്കെതിരെ വ്യാപക പരാതിയുമായി എസ്.ഡി.പി ഐ

പരപ്പനങ്ങാടി :ലോക സഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എ.ഐഎഡിഎംകെ യുമായി ഉണ്ടാക്കിയ സഖ്യത്തിനെതിരെ വ്യാജ പോസ്റ്ററുകൾക്കെതിരെ എസ്.ഡി.പി ഐ വ്യാപകകമായി പോലീസിൽ പരാതി നൽകുന്നു.

മുന്നണി സംവിധാനത്തിൽ തമിഴ്നാട്ടിൽ ജയലളിതയുടെ പാർട്ടിയുമായി എസ്.ഡി.പി ഐ മുന്നണി രൂപീകരിച്ച് സ്ഥാനാർത്ഥിപ്രഖ്യാപനം നടത്തിയിരുന്നു.

ദണ്ഡിഗൽ ലോകസഭ മണ്ഡലത്തിൽ എസ്.ഡി.പി ഐ തമിഴ്നാട് സംസ്ഥാന പ്രസിഡൻ്റ് നെല്ലൈമുബാറാക്കാണ് മത്സരിക്കുന്നത്.

നെല്ലൈമുബാറക്കിൻ്റെയും, എ.ഐ.എഡി.എംകെയുടെ നേതാക്കളുടെ കൂടെ നരേന്ദ്ര മോധിയുടെ ഫോട്ടൊയും വച്ച സോഷ്യൽമീഡിയ പോസ്റ്ററുകൾ ആണ് വ്യാപകമായി പ്രചരിക്കുന്നത്.

എൻ.ഡി.എ സഖ്യത്തിൽ നിന്ന് നേരത്തെ വിട്ട് പിരിഞ്ഞ് സഖ്യം തെറ്റായിരുന്നെന്ന് ഏറ്റു പറയുന്ന എ. ഐഎ.ഡി എം.കെക്കെതിരെയും, എസ്.ഡി പി.ഐക്കെതിരെയുമാണ് പോസ്റ്റർ.ഇപ്പോഴും മുന്നണിയാണന്ന വ്യാജപ്രജാരണങ്ങൾക്കെതിരെയാണ് വിവിധ ജില്ലയിലെ പോലീസ്സ്റ്റേഷനുകൾക്ക് പുറമെ തമിഴ്നാട്ടിലും പരാതി നൽകി കൊണ്ടിരിക്കുന്നത്.

പ്രാധേശിക ഗ്രൂപ്പുകളിൽ നിന്ന് ഷെയർ ചെയ്യുന്ന സ്ക്രീൻ ഷോട്ടടക്കം നൽകിയാണ് പരാതി. ദിഡ് കല്ലിൽ നെല്ലൈമുബാറക്കിനെതിരെ മത്സരിക്കുന്നത് ഡി.എം.കെ മുന്നണിയിലെ സി.പി.എം സ്ഥാനാർത്ഥിയാണ്.

സി.പി.എം പ്രവർത്തകരാണ് വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും ശക്തമായി നിയമനടപടി സ്വീകരിക്കുമെന്നും എസ്.ഡി.പി ഐവൃത്തങ്ങൾ സൂചിപ്പിച്ചു.
Previous Post Next Post
WhatsApp