രാജ്യത്ത് ഭീകരത സൃഷ്ടിച്ചു കൊണ്ടാണ് ബിജെപി ഭരിക്കുന്നത് : മജീദ് ഫൈസി
രാജ്യത്ത് ഭീകരത സൃഷ്ടിച്ചുകൊണ്ടാണ് ബി ജെ പി ഭരിക്കുന്നതെന്നു എസ് ഡി പി ഐ ദേശീയ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ഫൈസി ലോകസഭ മണ്ഡലം മലപ്പുറം ജില്ലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയമാണ് ഭരണകൂടം പയറ്റികൊണ്ടുരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി അധ്യക്ഷത വഹിച്ചു.
രാജ്യത്ത് ബിജെപി ഇനിയും അധികാരത്തിൽ വന്നാൽ ഇന്ത്യയുടെ ഭരണഘടന തന്നെ ഇല്ലാതാവുമെന്നും അതിന് അവരെ അനുവദിക്കരുതെന്നും ചടങ്ങിൽ സംസാരിച്ച നാഷണൽ സെക്രട്ടേറിയേറ്റ് മെമ്പർ സി പി എ ലത്തീഫ് അഭിപ്രായപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കൃഷ്ണൻ എരഞ്ഞിക്കൽ, സംസ്ഥാന സമിതിയംഗങ്ങളായ വി ടി ഇക്രാമുൽ ഹഖ്, ഡോ. സി എച് അശറഫ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എൻ മുർഷിദ്, ഷമീം, അഡ്വ: സാദിഖ് നടുതൊടി സംസാരിച്ചു.