കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം




കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം

 
ഇടുക്കി: കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് വീണ്ടും മരണം. നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. 

കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

എറണാകുളം ജില്ലയിൽ നിന്ന് പെരിയാര്‍ കടന്ന് ഇടുക്കി ജില്ലയിലേക്ക് കടന്ന ആനയെ നാട്ടുകാര്‍ തുരത്തിയിരുന്നു. മറുവശത്ത് നിന്ന് നാട്ടുകാരും ആനയെ തുരത്തി. ഇതിനിടെ ആന നേര്യമംഗലം ഭാഗത്തേക്ക് കടന്നു. ഇതൊന്നുമറിയാതെ പ്രദേശത്ത് കൂവ പറിച്ചുകൊണ്ടിരുന്ന ഇന്ദിര കാട്ടാനയുടെ മുന്നിൽ പെട്ടു. പൊടുന്നനെയുള്ള കാട്ടാനയുടെ ആക്രമണത്തിൽ ഇന്ദിരയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. നാട്ടുകാര്‍ ഉടൻ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇന്ദിരയെ രക്ഷിക്കാൻ കഴിഞ്ഞില്ല. 

പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് ഇന്ന് ഒരാളുടെ ജീവനെടുത്തത്.

                              ....
Previous Post Next Post