വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു



വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു


കൊണ്ടോട്ടി - വാഹന അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. പുളിക്കല്‍ അരൂര്‍ മനക്കല്‍ പരേതനായ മമ്മദ് ഹാജിയുടെ മകന്‍ മുഹമ്മദ് ഇസ്ഹാഖ് മാസ്റ്റര്‍ (45) ആണ് മരിച്ചത്. കൊണ്ടോട്ടി കുമ്മിണി പറമ്പ് ഗവ: എല്‍.പി. സ്‌കൂള്‍ അധ്യാപകനായിരുന്നു. കഴിഞ്ഞ ബുധനാഴ്ച പുളിക്കല്‍  ആന്തിയൂര്‍കുന്ന് റോഡിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ്  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സജീവ ഇസ്‌ലാഹി പ്രവര്‍ത്തകനായിരുന്ന ഇസ്ഹാഖ് വെളിച്ചം അന്താരാഷ്ട്ര ഖുര്‍ആന്‍ പഠന പദ്ധതിയുടെ ഭാഗമായി  നടക്കാറുള്ള സംസ്ഥാന തല ഖുര്‍ആന്‍ ക്വിസ് മത്സരത്തില്‍ നിരവധി തവണ ഒന്നാം സ്ഥാനക്കാനാരയിട്ടുണ്ട്. മാതാവ്: കുഞ്ഞാത്തു. ഭാര്യ: ബി.പി.ശബീല. മക്കള്‍: ഇസ്‌റ നസ്മിന്‍ , ഹസീന്‍ ഫാസ് (ഇരുവരുംഅരൂര്‍ ഏ.എം.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: എം. ഹമീദലി മാസ്റ്റര്‍ ( റിട്ട. അധ്യാപകന്‍ , ഗവ: ഹയര്‍ സെക്കന്ററി സ്‌കൂള്‍ തടത്തില്‍ പറമ്പ് ), എം. അബ്ദുല്‍ അസീസ്, എം. മുഹമ്മദ് മുസ്തഫ, ആയിഷ ബീവി, സൈനബ, അസ്മ , സുലൈഖ, റഹീന, നസ്‌റീന്‍. 
Previous Post Next Post