വിദേശികളുടെ ആശ്രിത ലെവി പുനഃപരിശോധിക്കും- സൗദി ധനമന്ത്രി
റിയാദ്- സൗദി അറേബ്യയിലെ വിദേശികളുടെ കുടുംബാംഗങ്ങളുടെ പേരില്‍ ചുമത്തിവരുന്ന ആശ്രിത ലെവി പുനഃപരിശോധിക്കുമെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ വ്യക്തമാക്കി. പാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് ഉല്‍പ്പാദനക്ഷമതയുള്ള പ്രതിഭകളെ ആകര്‍ഷിക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്ന സാഹചര്യത്തിലാണിത്. ജലം, വൈദ്യുതി തുടങ്ങിയവ ലാഭിക്കുന്നതിന് നല്‍കുന്ന സബ്‌സിഡിയില്‍ നിന്ന് അവര്‍ക്ക് പ്രയോജനം ലഭിക്കുന്നതിനാല്‍ സാമ്പത്തിക നഷ്ടപരിഹാരമെന്ന നിലയില്‍ ആശ്രിത ലെവി തീരുമാനം ആവശ്യമായിരുന്നു. സോക്രട്ടീസ് പ്രോഡ്കാസ്റ്റുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കിയത് പ്രതിസന്ധിഘട്ടത്തിലായിരുന്നു. ഇത് ഗള്‍ഫ് സാമ്പത്തിക നയങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. ആദായനികുതിക്ക് പോസിറ്റീവുകളുണ്ടെങ്കിലും സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. രാജ്യത്തെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വേദനാജനകമായിരുന്നു. ഞങ്ങള്‍ക്ക് കാത്തിരിക്കാന്‍ കഴിഞ്ഞില്ല. ഇത് പൊതു ധനകാര്യം നിയന്ത്രിക്കുന്നതിനും കമ്മി കുറയ്ക്കുന്നതിനും സമ്പദ്‌വ്യവസ്ഥയില്‍ വിവിധ നല്ല ഫലങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടിയായിരുന്നു. മന്ത്രി പറഞ്ഞു. 2017 മുതലാണ് സൗദിയില്‍ ആശ്രിത ലെവി നടപ്പാക്കിയത്.
Tags
Saudi