പെട്രോളിന്‍റെയും  ഡീസലിന്‍റെയും വില കുറച്ചു; പുതുക്കിയ വില നാളെ രാവിലെ ആറു മുതല്‍ പ്രാബല്യത്തില്‍



പെട്രോളിന്‍റെയും  ഡീസലിന്‍റെയും വില കുറച്ചു; പുതുക്കിയ വില നാളെ രാവിലെ ആറു മുതല്‍ പ്രാബല്യത്തില്‍


ന്യൂഡൽഹി-  രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില നാളെ രാവിലെ ആറു മുതല്‍ പ്രാബല്യത്തിലാകും.
പെട്രോളിനും ഡീസലിനും നേരത്തെയും കേന്ദ്ര സര്‍ക്കാര്‍ വില കുറച്ചിരുന്നു. അതിന് അനുസരിച്ച് സംസ്ഥാനങ്ങളും നികുതിയില്‍ ഇളവ് നല്‍കി വില കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതിയില്‍ ഇളവ് വരുത്തിയിരുന്നെങ്കിലും കേരളം കുറച്ചിരുന്നില്ല. ഡൽഹിയിൽ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപയാണ് വില. രണ്ടു രൂപ കുറയുന്നതോടെ ഇത് 94 രൂപയാകും. രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലകുറച്ചുകൊണ്ടുള്ള തീരുമാനം പുറത്തുവരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കേയാണ് ഇന്ധനവില കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
Previous Post Next Post
WhatsApp