*എടപ്പാളിൽ കെ.എസ്.ആർ.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. ഒരാൾ മരണപ്പെട്ടു. നിരവധി പേർക്ക് പരിക്ക്*
`MARCH 21, 2024`
കുറ്റിപ്പുറം ചൂണ്ടൽ സംസ്ഥാന പാതയിൽ എടപ്പാൾ മേൽപാലത്തിന് മുകളിൽ ഇന്ന്പുലർച്ചെ 4.15 ഓടെ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ പിക്കപ്പിലുണ്ടായിരുന്ന ആളാണ് മരണപ്പെട്ടത്. ബസ്സിലെ യാത്രക്കാരായ നിരവധി പരിക്കുണ്ട്. ഇവരെയെല്ലാം എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരം സ്വദേശിയെ എടപ്പാൾ ലൈഫ് കെയർ ഐ.സി.യു ആംബുലൻസ് പ്രവർത്തകർ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
