സാദിഖിന്റെ ഓർമ്മകളിൽ വിതുമ്പി സഹപാഠികൾ
തിരൂരങ്ങാടി: എപ്പോഴും ചെറു പുഞ്ചിരി.. ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ല.. ആരെ കണ്ടാലും സലാം പറഞ്ഞ് സ്നേഹത്തോടെയുള്ള വിളി.. അതെല്ലാം മാഞ്ഞിരിക്കുന്നു. കഴിഞ്ഞ ദിവസം ബൈക്ക് അപകടത്തിൽ മരണപെട്ട സാദിഖിന്റെ ഓർമ്മക ളിൽവിതുമ്പുകയായിരുന്നുസഹഹാഠികൾ.
ഒരാഴ്ച മുൻപ് പി എസ് എം ഓ കോളജിലെ എൻ.എസ്.എസ് വിദ്യാർഥികൾ പണം സ്വരൂപിച്ച് തിരൂർചമ്രവട്ടത്ത് നിർമാണം പുർത്തിയാക്കി താക്കോൽ-കൈമാറിയ വീട്ടിലേക്കുള്ള ഗിഫ്റ്റ് വാങ്ങാനായിചെമ്മാട്പോയി സുഹൃത്തു മായി ബൈക്കിൽ മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം.
സാദിഖ് സഞ്ചരിച്ച ബൈക്കും സ്കൂൾ ബസ്സും തിരുരങ്ങാടി ചന്തപടിയിൽ വെച്ച് പകൽ 12.30ന് ഇടിക്കുകയാരുന്നു. ഗിഫ്റ്റ് വാങ്ങാൻ പോയ ഇവരെ കാത്ത് പ്രിൻസിപ്പാളും കോളേജ് മാനേജറും സഹപ്രവർത്തകരും കാത്തിരിക്കുകയായിരുന്നു. നി നച്ചിരിക്കാതെയെത്തിയ അപകടം അറിഞ്ഞ് കോളജ് ശോകമുകമായി. വീട് നിർമാണത്തിന് സാദിഖ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഫണ്ട് സമാഹരണത്തിനും മറ്റും മുന്നിൽ നിന്ന് നയി ച്ചവരിൽ സാദിഖുമുണ്ടായിരുന്നു.
തിരൂരങ്ങാടി താലൂക്ക് ആശു പത്രിയിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന്ശേഷം ഉച്ചക്ക് രണ്ടരമണിക്ക് കോളേജ് ക്യാമ്പസിൽ സാദിഖിന്റെ മൃതദേഹം പൊതുദർശന ത്തിവെച്ചപ്പോൾ ഒരു നോക്കുകണ്ട സഹപാഠികൾ കുട്ടക്കരച്ചിലായിരുന്നു. കോളേജ് ക്യാമ്പസിൽ തിരുരങ്ങാടി പി എസ് എം ഒ കോളേജ്മാനേജിംഗ് കമ്മറ്റി അംഗങ്ങളുടെയും എം .പി. അബ്ദുസമദ് സമദാനി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കെ.പി. എ മജീദ് എംഎൽഎ, പി എം എ സലാം, എം.എസ്.എഫ് ദേശീയ പ്രസിഡന്റ്അഹമ്മദ് ഷാജു, സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, യതീം ഖാനയുടെ കീഴിൽ ഉള്ളമുഴുവൻ അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും കോളേജ് ഓഡിറ്റോറിയത്തിന്റെ മുൻപിൽ ഒരു നോക്കുകാണാൻ എത്തിയിരുന്നു.
പിന്നീട്ക്യാമ്പസിൽ നിന്ന് വീട്ടിലേക്ക്. തുടർന്ന്കോട്ടക്കൽ ചങ്കു വെട്ടിക്കുളം ജുമാ മസ്ജിദിൽ വൻ ജനാവലിയോടെ വൈകുന്നേരം
ഖബറടക്കം നടന്നു.