തൃശ്ശൂർ ചൊവ്വൂരിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറുകളിൽ കൂട്ടിയിടിച്ച് മറിഞ്ഞു. എഴ് പേർക്ക് പരിക്ക്

തൃശ്ശൂർ ചൊവ്വൂരിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറുകളിൽ കൂട്ടിയിടിച്ച് മറിഞ്ഞു. എഴ് പേർക്ക് പരിക്ക്

March 20, 2024

തൃശ്ശൂർ ചൊവ്വൂരിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് സ്കൂട്ടറുകളിൽ കൂട്ടിയിടിച്ച് മറിഞ്ഞു. എഴ് പേർക്ക് പരിക്ക്

ആംബുലൻസ് ഡ്രൈവർ വിഷ്ണു (23) സ്കൂട്ടർ യാത്രക്കാരനായ താന്ന്യം അന്തിക്കാട്ടുവീട്ടിൽ മുരളി (51) വലപ്പാട് സ്വദേശികളായപുളിക്കൽ വീട്ടിൽ രാജേഷ് (40) വളവത്ത് വീട്ടിൽ ലാൽ കൃഷ്ണ (30) എടമുട്ടം കാഞ്ഞിരപ്പറമ്പിൽ സുനിൽ മകൻ ജിഷ്ണു (30) നാട്ടിക തയ്യാട്ടു പറമ്പിൽ അഖിൽ (28)കുറുമ്പേ പാടത്ത് അഭിമന്യു (30) എന്നിവർക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച‌ വൈകിട്ട് ആറരയോടെയായിരുന്നു അപകടം. വലപ്പാട് നിന്ന് എടമുട്ടം സ്വദേശിയായ ജിഷ്ണു‌വിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെ ചേർപ്പിൽ വെച്ച് ആംബുലൻസ് കേടാവുകയും തുടർന്ന് മറ്റൊരു ആംബുലൻസ് വിളിച്ചു വരത്തുകയും യാത്ര തുടർന്നിടയാണ് അപകടമുണ്ടായത്

ചെവ്വൂർ പാമ്പാൻ തോടിന് സമീപം ആംബുലൻസ് നിയന്ത്രണം വിട്ട് എതിരെ വന്ന സ്കൂട്ടറുകളിലും സമീപത്തെ പരസ്യ ബോർഡിലും ഇടിച്ചാണ് റോഡിലേക്ക് മറിഞ്ഞത്. പരിക്കേറ്റവരെ ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് കുർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. അപകടത്തെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
Previous Post Next Post
WhatsApp