മക്കള്‍ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതി’ പത്മജയുടെ കൂടുമാറ്റത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി





മക്കള്‍ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതി’ പത്മജയുടെ കൂടുമാറ്റത്തില്‍ പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

മലപ്പുറം: കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി മുസ് ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മക്കള്‍ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മക്കള്‍ പോകുന്നത് വലിയ കാര്യമല്ല, ബാപ്പമാര്‍ പോകുമ്പോള്‍ നോക്കിയാല്‍ മതി. അതിനൊന്നും രാഷ്ട്രീയ കേരളം പ്രാധാന്യം കല്‍പിക്കില്ല. പിതാക്കന്‍മാര്‍ എടുക്കുന്ന രാഷ്ട്രീയ നിലപാടിനെ ഇല്ലാതാക്കുന്ന നിലപാട് മക്കള്‍ സ്വീകരിച്ചാല്‍ അതിനെ ജനം ഉള്‍കൊള്ളില്ല. അത് അവരുടെ മണ്ടത്തരമായേ ആളുകള്‍ കാണൂ. പുച്ഛത്തോടെയേ രാഷ്ട്രീയ കേരളം കാണൂ. അത്തരം തീരുമാനങ്ങളുടെ കൂടെ ആളുകള്‍ ഉണ്ടാവില്ല. കൊണ്ടുപോകുന്നവര്‍ക്ക് കാര്യവുമുണ്ടാകില്ല’ -കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബി.ജെ.പിക്ക് അത്ര പെട്ടെന്ന് ഇവിടെ വേരുണ്ടാക്കാന്‍ കഴിയില്ല. അവര്‍ സ്വാഭാവികമായും പല പരീക്ഷണവും നടത്തി നോക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍കൈ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Previous Post Next Post
WhatsApp