ഓൺലൈൻ തട്ടിപ്പ് കേസിലെ
പ്രതി പിടിയിൽ
മണ്ണാര്‍ക്കാട്:ഓണ്‍ലൈനിലൂടെ പണം തട്ടിയ കേസിലെ പ്രതിയായ യുവാവിനെ മണ്ണാര്‍ക്കാട് പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം പള്ളിക്കല്‍ മേലെത്തറ സല്‍മാനുല്‍ ഫായിസ് (24) ആണ് അറസ്റ്റിലായത്.കുമരംപുത്തൂർ സ്വദേശിനിയായ യുവതിയില്‍ നിന്നും 67,410 രൂപ തട്ടിയെന്ന കേസിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.ഓണ്‍ലൈനിലൂടെ ആസ്പയര്‍ എന്ന കമ്പനിയുടെ വ്യാജ ഐഡി നിര്‍മിച്ച് കുറഞ്ഞ പലിശയില്‍ വ്യക്തിഗത വായ്പാ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയില്‍ നിന്നും പണം അക്കൗണ്ടിലേക്ക് മാറ്റിയത്. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദേശപ്രകാരം മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. ടി.എസ്.സിനോജിന്റെ മേല്‍നോട്ടത്തില്‍ മണ്ണാര്‍ക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ ഇ.ആര്‍. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍ ഋഷിപ്രസാദ്, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഷിജി, ഉണ്ണികൃഷ്ണന്‍, മുബാറക്ക് അലി, സിവില്‍ പോലീസ് ഓഫീസര്‍ റംഷാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.