മുഖ്യമന്ത്രിയുടെ പരാമര്‍ശം വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടും- എസ്.കെ.എസ്.എസ്.എഫ്



മുഖ്യമന്ത്രിയുടെ പരാമര്‍ശം വര്‍ഗീയ ധ്രുവീകരണത്തിന് ആക്കം കൂട്ടും- എസ്.കെ.എസ്.എസ്.എഫ്


കോഴിക്കോട് - പൂഞ്ഞാറില്‍ വൈദികന് നേരെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട്  ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി  വിജയന്‍ നടത്തിയ പ്രസ്താവന സമൂഹത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ചെയ്ത കുറ്റകൃത്യം മാത്രം നോക്കി കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് പകരം കുറ്റവാളികളുടെ മതം തിരിച്ച് കണക്കെടുക്കുന്നതും ചര്‍ച്ചയാക്കുന്നതും നാടിന്റെ മതേതര സ്വഭാവത്തിന് യോജിച്ചതല്ല.
സംഭവത്തില്‍ വിവിധ മത വിഭാഗങ്ങളില്‍ പെട്ട വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ പ്രതികളായിട്ടുണ്ടെന്നിരിക്കെ ഒരു സമുദായത്തെ മാത്രം പേരെടുത്ത്  പരാമര്‍ശിക്കാനിടയായത് മുസ്ലിം വിദ്വേഷം പേറുന്ന ചിലര്‍ കൈമാറുന്ന തെറ്റായ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണോ എന്ന് പരിശോധിക്കണമെന്നും അവര്‍ കൂട്ടിചേര്‍ത്തു.
Previous Post Next Post