![]() |
| ജില്ലാ കളക്ടർ വി ആർ വിനോദിന്റെ നേതൃത്വത്തിൽ ചേമ്പറിൽ ചേർന്ന ഇലക്ഷൻ നോഡൽ ഓഫീസർമാരുടെ യോഗം |
ലോക്‌സഭാ തെരഞ്ഞെടുപ്പ്: നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ചുമതലകള്‍ വഹിക്കുന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പാക്കേണ്ട വിവിധ ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നത് നോഡല്‍ ഓഫീസര്‍മാരാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൃത്യമായ നിര്‍ദേശ പ്രകാരം ഓരോ നോഡല്‍ ഓഫീസറും നിര്‍വഹിക്കേണ്ട ചുമതലകള്‍ ജില്ലാ കളക്ടര്‍ വിശദീകരിച്ചു നല്‍കി. മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായും പാലിക്കപ്പെടുന്നുണ്ടെന്നും കമ്മീഷന്റെ മാര്‍ഗനിര്‍ദേശ പ്രകാരം മാത്രം പ്രവര്‍ത്തിക്കുന്നുവെന്നും ഉറപ്പാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
------------
